സീ ന്യൂസിലെ 66 ജീവനക്കാര്‍ക്ക് കൊവിഡ്

മുംബൈ: സീ ന്യൂസിലെ 66 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെയും ചില ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ന്യൂസ് റൂമുകളും സ്റ്റുഡിയോകളും അടച്ചിരുന്നു.

ആഗോള മഹാമാരി വ്യക്തിപരയി തങ്ങളെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചുവെന്നും സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

2500 ജീവനക്കാരാണ് സീ മീഡിയ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്. എല്ലാ തൊഴിലാളികളുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. എല്ലാവര്‍ക്കും പെട്ടെന്ന് രോഗം ഭേദമാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും കമ്പനി അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7