തൃഷയെയും സിമ്പുവിനെയും പ്രധാനകഥാപാത്രങ്ങളാക്കി ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ‘കാര്‍ത്തിക് ഡയല് സെയ്ത യെന്‍’ എന്ന ചിത്രത്തിന് എ.ആര് റഹ്മാന് സം ഗീതം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടീസര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഗൗതം മേനോന് പുറത്ത് വിട്ടിരുന്നു.
ജെസ്സി എന്ന തൃഷ കാര്‍ത്തിക്കിനെ ഫോണില്‍ വിളിക്കുന്നതായാണ് ടീസറില്‍. ജെസ്സിക്ക് കാര്‍ത്തികിനോടു പറയാനുള്ളതെന്താകും? കാര്‍ത്തിക്കിന്റെയും
ജെസിയുടെയും കഥ പുന: സൃഷ്ടിക്കുകയാണോ എന്നും സിനിമയുടെ രണ്ടാം ഭാഗമാണോ ഇതെന്നും ചോദിച്ച് ആരാധകര്‍ രം ഗത്ത് വന്നിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഗൗതം മേനോന് ഒരുക്കുന്ന ഹ്രസ്വചിത്രമാണിത്. അദ്ദേഹത്തിന്റെ വിണ്ണെത്താണ്ടി വരുവായ എന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിലൂടെ ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഗൗതം മേനോന്റെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് 2010 ല്‍ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ. ഉദയനിധി സ്റ്റാലിന് വിതരണം നടത്തിയ ഈ ചിത്രത്തിന്റെ സംഗീതസംവിധാനം എ. ആര്. റഹ്മാനും, ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ആന്റണി ഗോണ്‍സാല്‍വസുമാണു നിര്‍വഹിച്ചത്. ഈ ചിത്രത്തിന്റ കഥ വ്യത്യസ്ത അഭിനേതാക്കളും വ്യത്യസ്തമായ ക്ലൈമാക്സുമായി ഒരേസമയം തെലുങ്കിലും ചിത്രീകരിച്ചിരുന്നു. യേ മായ ചേസാവേ എന്ന പേരിലിറങ്ങിയ ചിത്രത്തില്‍ നാഗ ചൈതന്യ, സമന്ത അക്കിനേനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.