സ്വര്‍ണ്ണ മനുഷ്യന്‍ മരിച്ചു

സ്വര്‍ണ്ണ മനുഷ്യനെന്നറിയപ്പെടുന്ന പുണെ സ്വദേശി സാമ്രാട്ട് മോസെ (39) ഹൃദയാഘാതത്തെ തുടര്‍ന്ന മരിച്ചു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. യെര്‍വാഡയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രം പങ്കെടുത്തായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ നടത്തിയത്. 8 മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യനായത്.

ഭാര്യയും രണ്ടുമക്കളും മാതാവുമാണ് സാമ്രാട്ടിനുള്ളത്. സ്വര്‍ണ്ണമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന സാമ്രാട്ട്‌മോസെ നഗരത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനും എംഎല്‍എ ആയ രാംഭു മോസെയുടെ അനന്തിരവനുമാണ്. സംഗംവാഡി മണ്ഡലത്തില്‍ കണ്ണു വെച്ചിരുന്ന അറിയപ്പെടുന്ന രാഷ്ട്രീയക്കാരന്‍ കൂടിയായ സാമ്രാട്ടിനെ സ്വര്‍ണ്ണം അണിയാന്‍ തുടങ്ങിയതോടെയാണ് സ്വര്‍ണ്ണമനുഷ്യന്‍ എന്നറിയപ്പെടുന്നത്.

തന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഫേസ്ബുക്കില്‍ ഉണ്ടാകുന്നെന്ന് പറഞ്ഞ് മോസെ പോലീസില്‍ പരാതി നല്‍കിയത് അടുത്തകാലത്തായിരുന്നു. സാമ്രാട്ടിനെ പോലെ സ്വര്‍ണ്ണ ഭ്രമം കാരണം രമേശ് വഞ്ജാലേ എന്നയാളും അറിയപ്പെട്ടിരുന്നത് സ്വര്‍ണ്ണമനുഷ്യന്‍ എന്നായിരുന്നു. 2011 ല്‍ 45 ാം വയസ്സില്‍ ഇയാള്‍ മരിച്ച ശേഷം സ്വര്‍ണ്ണമനുഷ്യന്‍ എന്നറിയപ്പെട്ടിരുന്ന ഏകയാളായി സാമ്രാട്ട് മാസേ മാറിയിരുന്നു.

ഇവരെ രണ്ടു പേരെയും കൂടാതെ ശരീരംമുഴുവന്‍ സ്വര്‍ണാഭരണങ്ങള്‍ അണിയുന്ന ശീലവുമായി ദത്താത്രേയ ഫൂഗേ എന്നയാളും രംഗത്ത് വന്നിരുന്നു. 1.29 കോടി വില യുള്ള 3.5 കിലോ ഭാരമുള്ള സ്വര്‍ണ്ണ ഷര്‍ട്ട് നിര്‍മ്മിച്ച പേരിലാണ് ഇയാള്‍ അറിയപ്പെട്ടത്. 2012 ലായിരുന്നു ഇയാള്‍ സ്വര്‍ണ്ണഷര്‍ട്ട് വാങ്ങിയത്. എന്നാല്‍ 2016 ല്‍ സ്വന്തം മകന്റെ മുന്നില്‍ വെച്ച് ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7