പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ പ്രസ്താവനകളിറക്കുന്നതല്ലാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ.മുരളീധരന്‍ എംപി. നാട്ടിലേക്കു വരാന്‍ നോര്‍ക്ക വഴിയും എംബസി വഴിയും രണ്ടു തവണ റജിസ്‌ട്രേഷന്‍ നടത്തേണ്ട അവസ്ഥയിലാണ് പ്രവാസികള്‍. നോര്‍ക്കയുടെ വിവരങ്ങള്‍ എംബസിക്കു കൈമാറുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
എന്നാല്‍ എംബസിയിലെ റജിസ്‌ട്രേഷന്‍ സംബന്ധിച്ച് വ്യക്തത വരുത്താന്‍ പ്രധാനമന്ത്രിയുമായി സംസാരിക്കണം. മൂന്നര ലക്ഷം പ്രവാസികള്‍ തിരികെ വന്നാല്‍ ക്വാറന്റീന്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇതു സംബന്ധിച്ചു സന്നദ്ധ സംഘടനകളുമായിപ്പോലും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെ കൊണ്ടുവരാന്‍ ഇതുവരെ കേരളം സ്‌പെഷല്‍ ട്രെയിന്‍ ആവശ്യപ്പെട്ട് റെയില്‍വേയെ സമീപിച്ചിട്ടില്ല.
പ്രവാസികളുടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളിലേക്കു കടക്കും. പ്രവാസികള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കുവേണ്ടി ജയിലില്‍ പോവാനും തയാറാണ്. എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കു മന്ത്രിമാര്‍ക്കും പകരാതെ മാറിനില്‍ക്കാന്‍ കൊറോണ വൈറസ് എകെജി സെന്ററിലെ ജീവനക്കാരനല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ഓര്‍ക്കണമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
KEY WORDS: k-muraleedharan-mp-slams-state-government-over-covid-precaution-CORONA LATEST NEWS, PATHRAM ONLINE, PATHRAMONLINE.COM