ന്യൂഡല്‍ഹി: കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏപ്രില്‍ 15ലെ ഉത്തരവില്‍ വെള്ളം ചേര്‍ത്തു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ ഷോപ്, റസ്റ്ററന്റ്, ബുക്‌സ്‌റ്റോര്‍ എന്നിവ തുറന്നു. കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചു. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വെള്ളം ചേര്‍ക്കാനാവില്ലെന്ന് കത്തില്‍ പറയുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശം മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മാര്‍ഗനിര്‍ദേശങ്ങളില്‍ അനുവാദം നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ക്കു മാത്രമേ ഇളവ് അനുവദിക്കാനാകു.
സ്വന്തം നിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല കത്തയച്ചു. ഞായറാഴ്ചയാണ് ആഭ്യന്തര സെക്രട്ടറി കത്തയച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം സുപ്രീംകോടതി നടത്തിയ നിരീക്ഷണം നിര്‍ദ്ദേശമായി കണക്കാക്കണമെന്നും കത്തില്‍ പറയുന്നു. അതേസമയം കേന്ദ്രനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ കേരളം ഉദ്ദേശിക്കുന്നില്ലെന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മ റഞ്ഞു. കേരളം ഇളവുകള്‍ നല്‍കിയതു കേന്ദ്രത്തെ അറിയിച്ചതിനു ശേഷമാണെന്നും മന്ത്രി വ്യക്തമാക്കി.