തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വാഹന വര്ക്ഷോപ്പുകള് തുറക്കാന്‍ അനുമതി നല്കി. മൊബൈല്‍ ഫോണ്‍ വില്പനയും റീചാര്‍ജിങ്ങിനുമുള്ള കടകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാം. കംപ്യൂട്ടര്‍, സ്പെയര്‍ പാര്‍ട്സ് കടകളും ആഴ്ചയില്‍ ഒരു ദിവസം തുറക്കാമെന്നു മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ക്ഷീരകര്‍ഷകര്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ അളന്ന ഓരോ ലീറ്റര്‍ പാലിനും ഒരു രൂപ വീതം ആശ്വാസധനം നല്‍കും. ലോക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്കു മുന്‍പ് പണം കൈമാറും. കോവിഡ് ബാധിതരായ ക്ഷീര കര്‍ഷകര്‍ക്കു 10,000 രൂപ ധനസഹായം നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍ സ്കൂള്‍ ഫീസുകളില്‍ ഇളവ് അനുവദിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സ്കൂള്‍ മാനേജ്മെന്റുകളോടാണു മുഖ്യമന്ത്രി അഭ്യര്‍ഥന നടത്തിയത്.
വിദേശത്തെ ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന് സൗകര്യമൊരുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്കു കത്തയച്ചു. മുംബൈയിലും ഡല്‍ഹിയിലും കോവിഡ് ബാധിച്ച നഴ്സുമാര്‍ക്കു സഹായം വേണമെന്ന് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സുരക്ഷാ ഉപകരണങ്ങളില്ലെന്ന പരാതിക്കു പരിഹാരമുണ്ടാക്കണം. മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരുമായി സംസാരിക്കുമെന്നും പിണറായി വിജയന് അറിയിച്ചു.