2011 ലോകകപ്പ് ഫൈനലിന്റെ റീടെലികാസ്റ്റുമായി ഐസിസി. ഐസിസിയുടെ ഫേസ്ബുക്ക് പേജിലാണ് മത്സരത്തിന്റെ റീടെലികാസ്റ്റ് നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും റീടെലികാസ്റ്റ് നടക്കുകയാണ്. ശ്രീലങ്കക്കെതിരായ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ 6 വിക്കറ്റിന് ജയിച്ച് കിരീടം ഉയര്‍ത്തിയിരുന്നു. 2.30നാണ് ഐസിസിയുടെ പേജില്‍ ടെലികാസ്റ്റ് ആരംഭിച്ചത്. നിരവധി ആളുകള്‍ മത്സരം കാണുന്നുണ്ട്.
മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക മഹേല ജയവര്‍ധനെയുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി 97 റണ്‍സെടുത്ത ഗൗതം ഗംഭീര്‍ ടോപ്പ് സ്‌കോററായി. എം എസ് ധോണി 91 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
സേവാഗിനെ (0) രണ്ടാം പന്തില്‍ നഷ്ടമായ ശ്രീലങ്കക്ക് സച്ചിന്‍ തെണ്ടുല്‍ക്കറെയും (19) വേഗം നഷ്ടമായി. വിരാട് കോലി നന്നായി തുടങ്ങിയെങ്കിലും 35 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് ധോണിയും ഗംഭീറും ചേര്‍ന്ന 109 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ചമര കപ്പുഗേദരയെ ലോംഗ് ഓണിനു മുകളിലൂടെ സിക്‌സര്‍ അടിച്ചാണ് ധോണി ഇന്ത്യയെ കിരീടം ചൂടിക്കുന്നത്.