കൊറോണ വൈറസിനു പിന്നാലെ പുതിയ വൈറസ് ആക്രമണം കൂടി… ഒരാള്‍ മരിച്ചു 32 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസ് ആക്രമണം കൂടി. ‘വൈറസ് ബാധയില്‍ ഓരാള്‍ മരിച്ചു. ഹാന്‍ഡ വൈറസ്’ എന്നാണ് പുതിയ വൈറസിന്റെ പേര്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ആളാണ് പുതിയ വൈറസ് ബാധമൂലം മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച ആള്‍ ബസില്‍ ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടയിലാണ് മരിച്ചത്. ചൈനയിലെ ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം നാലായിരത്തിലധികം ആളുകളാണ് ഇതിനോടകം മരിച്ചത്. ഇതിന് പിന്നാലെ ഹാന്‍ഡ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. കൊവിഡ് വൈറസിന് പിന്നാലെ ലോകത്ത് ഹാന്‍ഡ വൈറസാണോ അടുത്ത പ്രതിസന്ധി സൃഷ്ടിക്കുക എന്നാണ് പലരുടെയും സംശയം. ഈ വൈറസ് കാരണം മരണസാധ്യത ഉണ്ടെങ്കിലും കൊവിഡ് വൈറസിനെ പോലെ ഒരു പകര്‍ച്ച വ്യാധിയായി പകരുന്നവയല്ല ഇതെന്നാണ് നേരിയ ആശ്വാസം നല്‍കുന്നത്.

എലികളും അണ്ണാനും ഉള്‍പ്പെടുന്ന മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളാണ് ഈ വൈറസിന്റെ ഉറവിടം. നല്ല ആരോഗ്യമുള്ളവര്‍ക്കും ഈ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയേറെയാണ്. അതേസമയം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് ഈ വൈറസ് പകരില്ലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കുന്നത്. കൊവിഡ് 19 പോലെ രോഗബാധയുള്ളവരുടെ സാമിപ്യം വഴി ഹാന്‍ഡ വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരില്ല. എലികളുടെ മൂത്രം, കാഷ്ഠം, കൂടുകള്‍ തുടങ്ങിയവയില്‍ സ്പര്‍ശിച്ച ശേഷം ആ കൈ ഉപയോഗിച്ച് കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാല്‍ മാത്രമാണ് വൈറസ് പകരുകയുള്ളൂ.

ഹാന്‍ഡ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, വയറുവേദന, ക്ഷീണം, കുളിര്, ദഹനപ്രശ്‌നങ്ങള്‍, തുടങ്ങിയവയാണ്. ഹാന്‍ഡവൈറസ് പള്‍മണറി സിന്‍ഡ്രം എന്നാണ് ഈ വൈറസ് ബാധ മൂലമുണ്ടാകുന്ന അസുഖം അറിയപ്പെടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7