രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 298, 22 പേര്‍ക്ക് രോഗം ഭേദമായി

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 98 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 298 ആയി. ഇതുവരെ നാലു മരണവും 22 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു. രോഗ ബാധിതരില്‍ 219 പേര്‍ ഇന്ത്യക്കാരും 39 പേര്‍ വിദേശികളുമാണ്.

രാജ്യ തലസ്ഥാനത്ത് അഞ്ചോ അഞ്ചിലധികമോ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കി. പൊതു ഇടങ്ങളില്‍ ഒന്നിച്ച് നില്‍ക്കുന്നവര്‍ തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണം. നേരത്തെ 20 ല്‍ അധികം പേര്‍ കൂട്ടം കൂടുന്നത് ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പത്താം €ാസിന്റെ ഉള്‍പ്പെടെ ബോര്‍ഡ് പരീക്ഷകള്‍ എല്ലാം മാറ്റി. മാര്‍ച്ച് 27 നു തുടങ്ങാനിരുന്ന പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ നിലവില്‍ ഏപ്രില്‍ 15 ലേയ്്ക്കാണ് മാറ്റിയിരിക്കുന്നത്.

ഹിമാചല്‍ പ്രദേശ് എല്ലാ വിദേശആഭ്യന്തര സഞ്ചാരികളെയും സംസ്ഥാനത്ത് വിലക്കി. ഗുജറാത്തില്‍ ശനിയാഴ്ച ആറു പേര്‍ക്ക് കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചിീരിക്കുന്നത്. ഇതോടെ ഗുജറാത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 13 ആയി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7