കൊറോണ വൈറസ്:സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും, എല്ലാ പൊതുപരിപാടികളും റദ്ദാക്കും

തിരുവനന്തപുരം: കൊറോണ വൈറസ് (കോവിഡ്19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും. ഇന്ന് (ചൊവ്വാഴ്ച) ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനാണ് തീരുമാനം. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും അതേസമയം, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാന്‍ മുഖ്യമന്ത്രി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. നേരത്തെ സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച വേളയിലും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7