പിണറായിയുടെ ആയിരം നേട്ടങ്ങളിലൊന്ന്; ആളില്ലാതെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്…!!! നിപ്പോ പോയി, കൊറോണ വന്നിട്ടും കോടികളുടെ കെട്ടിടം മാത്രം

തിരുവനന്തപുരം : നിപയ്ക്ക് പിന്നാലെ കൊറോണയും സംസ്ഥാനത്ത് ഭീതിയില്‍ ആഴ്ത്തുമ്പോള്‍ രോഗ നിര്‍ണ്ണയത്തിനായി പണിത വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ മാത്രം ഒതുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു വൈറോളജിസ്്റ്റിനെ പോലും നിയമിച്ചിട്ടില്ല. ആവശ്യത്തിന് ഉപകരണങ്ങളും ഇല്ല.

നിപ വൈറസിന് പിന്നലെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. മാരകരോഗങ്ങള്‍ സ്ഥിരീകരിക്കാന്‍ സാംപിളുകള്‍ പൂനെയിലേക്ക് അയച്ച് ഫലത്തിനായിട്ട് നീണ്ട കാത്തിരിപ്പ് ഒഴിവാക്കലായിരുന്നു ലക്ഷ്യം.

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു ലക്ഷ്യം. പ്രവര്‍ത്തനം തുടങ്ങും മുന്‍പ് പ്രമുഖ മൈക്രോ ബയോളജിസ്റ്റിന് ഡോക്ടര്‍ വില്യം ഹാളിനെ രണ്ട് വര്‍ഷത്തേക്ക് ഉപദേശകനായി നിയമിച്ചു. ഒപ്പം എട്ട് വിഭാഗങ്ങളിലായി 160ലധികം വിദഗ്ധരെ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇതുവരെ അനുമതി ലഭിച്ചിരിക്കുന്നത് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സീനിയര്‍ പ്രിന്‍സിപ്പള്‍ വൈറോളജിസ്റ്റ് എന്നീ തസ്തികകള്‍ക്ക് മാത്രം. ഈ രണ്ടിലും നിയമനവുമായില്ല.

കോടികള്‍ മുടക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം. 25 ഏക്കറിലായിരുന്നു നിര്‍മ്മാണം. ഊരളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കായിരുന്നു ചുമതല. ഏറ്റവും മികച്ച വൈറോളജിസ്റ്റുകളെ കണ്ടെത്താനുള്ള പ്രയാസമാണ് ശാസ്ത്രസാങ്കേതിക വകുപ്പ് ഇപ്പോള്‍ ചൂണ്ടികാട്ടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉപകരണങ്ങള്‍ വൈകാതെ എത്തുമെന്നാണ് പുതിയ വാഗ്ദാനം.

ആറ് മാസത്തിനുള്ളില ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തന സജ്ജമാക്കുമെന്നാണ് പുതിയ വാഗ്ദാനം. പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങളിലടക്കം ഉള്‍പ്പെടുത്തിയ സ്ഥാപനമാണ് ഈ കൊറോണ ഭീഷണി കാലത്തും പ്രയോജനമില്ലാതെ നോക്കുക്കിത്തിയാകുന്നത്.

key_words: latest-news-trivandram-virology-institute-still-not-working

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7