വീണ്ടും തിളങ്ങി ജഡേജ; ആദ്യ ടെസ്റ്റില്‍ ഇന്ത്യ 297 റണ്‍സിന് പുറത്ത്

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഒന്നാമിന്നിങ്സില്‍ ഇന്ത്യ 297 റണ്‍സിന് പുറത്ത്.
ആറിന് 203 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ഇന്ന് 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രവീന്ദ്ര ജഡേജയുടെ അര്‍ധ സെഞ്ചുറിയാണ് (58) ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ദിനം 81 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. വിന്‍ഡീസിനായി കെമര്‍ റോച്ച് നാലും ഷാനോന്‍ ഗബ്രിയേല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ലഞ്ചിന് ശേഷം വിന്‍ഡീസ് ആദ്യ ഇന്നിങ്‌സ് ആരംഭിക്കും.

ജഡേജയ്ക്ക് പുറമെ ഋഷഭ് പന്ത് (24), ഇശാന്ത് ശര്‍മ (19). മുഹമ്മദ് ഷമി (0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം നഷ്ടമായത്. ജസ്പ്രീത് ബുംറ (4) പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിങ്സ്. പന്തിന്റെ വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റോച്ച് സ്ലിപ്പില്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ഇശാന്ത് ശര്‍മ 62 പന്തുകള്‍ നേരിട്ടു. ജഡേജ- ഇശാന്ത് സഖ്യം 60 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ശര്‍മയെ ഗബ്രിയേല്‍ മടക്കിയപ്പോള്‍ ഷമി നേരിട്ട് ആദ്യ പന്തില്‍ റോസ്റ്റണ്‍ ചേസിന് വിക്കറ്റ് നല്‍കി മടങ്ങി. ഹോള്‍ഡറുടെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ജഡേജ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.

കെ എല്‍ രാഹുല്‍ (44), മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (2), വിരാട് കോലി (9), അജിന്‍ക്യ രഹാനെ (81), ഹനുമ വിഹാരി (32) എന്നിവരുടെ വിക്കറ്റുകളാണ് ഒന്നാം ദിനം ഇന്ത്യക്ക് നഷ്ടമായത്. ചേസ് രണ്ടും ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7