കണ്ണൂരില്‍ രാഹുലിന്റെ ഭക്ഷണം പരിശോധിക്കേണ്ട പൊലീസുകാരന്‍ അടിച്ചു പൂസായി..!!! ഒടുവില്‍ സംഭവിച്ചത്..

കണ്ണൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കണ്ണൂര്‍ സന്ദര്‍ശനവേളയില്‍ ഭക്ഷണ പരിശോധനയുടെ ചുമതലയുണ്ടായിരുന്ന പൊലീസുകാരന്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ രാഹുലിന്റെ അത്താഴം പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട സീനിയര്‍ സിപിഒ (എസ്പി ഓഫിസ്) അലക്‌സാണ്ടര്‍ ഡൊമിനിക് ഫെര്‍ണാണ്ടസിനെതിരെയാണു നടപടി.

രാഹുല്‍ ഗാന്ധി 16നാണു പയ്യാമ്പലത്തെ ഗെസ്റ്റ് ഹൗസില്‍ താമസിച്ചത്. 3 മണിക്കൂര്‍ മുന്‍പ് ഭക്ഷണം പരിശോധിക്കണമെന്നാണു ചട്ടം. അലക്‌സാണ്ടര്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്പിജി ഉദ്യോഗസ്ഥനാണു പരിശോധന നടത്തിയത്. രാഹുലിന്റെ അത്താഴം വൈകുകയും ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7