വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് മെഷീനുകളിലെ തകരാറുകള്‍ തുടരുന്നു ; രണ്ടു പേര്‍ കുഴഞ്ഞു വീണു മരിച്ചു

തിരുവനന്തപുരം: വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും വോട്ടിങ് മെഷീനുകളിലെ തകരാറുകള്‍ തുടരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. പലയിടത്തും മണിക്കൂറുകളോളമാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. എറണാകുളം സെന്റ് മേരീസ് എച്ച്എസിലെ ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്നു രണ്ടു പ്രാവശ്യമായി ഒരുമണിക്കൂറോളം പോളിങ് തടസപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാന്‍ വന്നു കയ്യില്‍ മഷി പുരട്ടിയ ശേഷം യന്ത്രത്തകരാറിനെ തുടര്‍ന്നു വോട്ട് ചെയ്യാതെ മടങ്ങി.
അതിനിടെ, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ വരിയില്‍ നിന്ന സ്ത്രീ തളര്‍ന്നുവീണു മരിച്ചു. കാഞ്ഞിരത്തിന്‍ കീഴില്‍ മൂടോളി വിജയ് (65) ആണു മരിച്ചത്. പത്തനംതിട്ടയില്‍ വോട്ടുചെയ്യാന്‍ പോളിങ് ബൂത്തില്‍ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചന്‍ –66 ) കുഴഞ്ഞുവീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178–ാം നമ്പര്‍ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്. ആലപ്പുഴ പിരളശേരി എല്‍പിഎസ് 69ാം നമ്പര്‍ ബൂത്തിലെ പോളിങ് ഓഫിസര്‍ പ്രണുകുമാര്‍ അപസ്മാര ബാധയെ തുടര്‍ന്നു കുഴഞ്ഞു വീണു. അദ്ദേഹത്തെ ആശുപത്രിയിലേക്കുമാറ്റി

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7