ആന്റണിയുടെ റോഡ്‌ഷോ എല്‍ഡിഎഫ് തടഞ്ഞു; സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം: കലാശക്കൊട്ടിനിടയ്ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം. എ കെ ആന്റണിയുടെ റോഡ് ഷോ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വേളിയില്‍ ആണ് സംഭവം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ് നടപടി. എന്നാല്‍ മുന്‍കൂറായി റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു. റോഡ് ഷോ മുടങ്ങിയ അനുഭവം ജീവിതത്തില്‍ ആദ്യമായാണെന്ന് എ കെ ആന്റണി പറഞ്ഞു.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ വന്നതോടെ എ കെ ആന്റണിയുടെ റോഡ് ഷോ മുടങ്ങി. തൊടുപുഴയില്‍ സംഘര്‍ഷത്തിനിടെ യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എല്‍ ഡി എഫുകാര്‍ ആക്രമിച്ചെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പാലാരിവട്ടത്തു കലാശക്കൊട്ടിനിടയില്‍ സിപിഐഎം- എസ് ഡിപിഐ സംഘര്‍ഷം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7