തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 150 കോടി രൂപ; ശബ്ദരേഖ പുറത്ത്

ബംഗളൂരു: മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 150 കോടി രൂപ സ്വരൂപിച്ചതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ജെ.ഡി.എസ്. സിറ്റിങ് എം.പി. ശിവരാമഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡയും കോണ്‍ഗ്രസ് നേതാവ് പി. രമേഷ് ഗൗഡയും തമ്മിലുള്ള സംഭാഷണമാണ് സ്വകാര്യചാനല്‍ പുറത്തുവിട്ടത്.

പ്രചാരണ ആവശ്യങ്ങള്‍ക്കായി ജെ.ഡി.എസ്. 150 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഓരോ ബൂത്തിലേക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കുന്നുണ്ടെന്നും ചേതന്‍ ഗൗഡ രമേഷിനോട് പറയുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ജെ.ഡി.എസ്. കോടികള്‍ ചെലവഴിക്കുന്നതായി മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി നടി സുമലത നേരത്തേ ആരോപിച്ചിരുന്നു. മാണ്ഡ്യയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് മത്സരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7