തൊടുപുഴ: ദേവികുളം സബ്കളക്ടര്‍ രേണു രാജിനെതിരെ ധനമന്ത്രി തോമസ് ഐസകിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം ഗോപകുമാര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇദ്ദേഹം സബ് കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കാര്‍ക്കശ്യമായി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലെ സാധാരണ ജനങ്ങളെ പരിസ്ഥിതി സംരക്ഷണത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതെന്ന് ഗോപകുമാര്‍ പറയുന്നു. കസ്തൂരി, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സമരങ്ങള്‍ കൂടി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ആരോടും അക്കൗണ്ടബിളിറ്റി ഇല്ലാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് അഖിലേന്ത്യ സര്‍വീസിലുള്ളത്. ഇവരുടെ കൊച്ചുമകളാണ് രേണുരാജ് എന്നാണ് ഇദ്ദേഹത്തിന്റെ പ്രധാനവിമര്‍ശനം. യാന്ത്രികമായി, മനുഷ്യവിരുദ്ധമായ വ്യാഖ്യാനത്തോടെ കര്‍ക്കശമായി നിയമം നടപ്പിലാക്കലാണ് ഇവരുടെ മേന്മയെന്ന് ഗോപകുമാര്‍ പരിഹാസരൂപേണ വിമര്‍ശിക്കുന്നു.