കോഹ്ലിയും സംഘവും മാത്രമല്ല; കിവീസിനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതാ ടീമും; പരമ്പര സ്വന്തമാക്കി

ഇന്ത്യന്‍ പുരുഷ ടീം പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ കീവിസ് വനിതാ പടയെയും മുട്ടു കുത്തിച്ച് ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം പരമ്പര സ്വന്തമാക്കി. കിവിന്റെ സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ വനിതാ ടീം എട്ടു വിക്കറ്റിനാണ് രണ്ടാം ഏകദിനത്തില്‍ വിജയക്കൊടി നാട്ടിയിരിക്കുന്നത്. ഇക്കുറിയും സ്മൃതി മന്ഥാനയുടെ ബാറ്റിങ് കരുത്താണ് കിവീസിനെതിരെ കൊടുംങ്കാറ്റയത്. പതിമൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 83 പന്തില്‍ നിന്നും പുറത്താകാതെ 90 റണ്‍സാണ് സ്മൃതി വാരിക്കൂട്ടിയത് കിവീസിനെതിരെ.

ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ കിവീസ് 44.2 ഓവറില്‍ 161 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 88 പന്തുകള്‍ ബാക്കി നിര്‍ത്തി വിജയ ലക്ഷ്യം മറികടന്നു. വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ വനിതാ ടീം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് പരമ്പര നേടിയത്. സ്മൃതിയ്ക്കൊപ്പം ക്യാപ്റ്റന്‍ മിതാലി രാജും പുറത്താകാതെ 111 പന്തില്‍ നിന്നും 63 റണ്‍സാണ് സ്വന്തമാക്കിയത്. സ്മൃതിയും മിതാലിയും ചേര്‍ന്ന് 151 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. മിതാലിയുടെ 52-ാം അര്‍ധസെഞ്ചുറിയാണിത്. പതിനഞ്ച് റണ്‍സിടെ ഇന്ത്യയ്ക്കു നഷ്ടമായത് രണ്ടു വിക്കറ്റുകളാണ്. ഇന്ത്യയ്ക്കു വേണ്ടി നാലാം ഏകദിന സെഞ്ചുറി നേടിയ സ്മൃതി മന്ദാന തന്നെയാണ് ആദ്യ ഏകദിന മത്സരത്തിലും വിജയ ശില്‍പ്പിയായത്.

മത്സരത്തില്‍ ഇന്ത്യയ്ക്കു വേണ്ടി ബാറ്റു ചെയ്ത ജമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ(8) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്. കിവീസിനെതിരെ ബോള്‍ ചെയ്ത ഇന്ത്യയുടെ ജുലന്‍ ഗോസ്വാമി 8.2 ഓവര്‍ ചെയ്ത് മൂന്ന് വിക്കറ്റാണ് പിഴുതത്. ഏക്ത ബിഷ്ത്, ദീപ്തി ശര്‍മ, പൂനം യാദവ് എന്നിവര്‍ ചേര്‍ന്ന് രണ്ട് വിക്കറ്റുകള്‍ വീതം പങ്കുവച്ചു. ശിഖാ പാണ്ഡെ ഒരു വിക്കറ്റും സ്വന്തമാക്കി. ആമി സാറ്റര്‍വൈറ്റ് നേടിയ 87 പന്തില്‍ നിന്നും 71 റണ്‍സാണ് കിവീസിന്റെ സ്‌കോറിങില്‍ അല്പമെങ്കിലും ചെറുത്തു നില്‍പ്പ് പ്രകടപ്പിച്ചത്. പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി ഒന്നിന് ഹാമില്‍ട്ടണില്‍ നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7