മുഖ്യമന്ത്രി ഇടപെട്ടു; കണ്ണൂരില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു; 30000 ഒറ്റയടിക്ക് 6000 ആയി..!!

കണ്ണൂര്‍: കണ്ണൂരില്‍നിന്നു ഗള്‍ഫ് മേഖലയിലേക്ക് അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനു പിന്നാലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനു പുറമെ ഗോ എയറും ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. അബുദാബിയിലേക്കുള്ള നിരക്ക് ഡിസംബറില്‍ 30,000 രൂപയിലേറെ ആയിരുന്നു. കണ്ണൂര്‍ – അബുദാബി റൂട്ടില്‍ 6099 രൂപ മുതലാണ് ഗോ എയര്‍ ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങിയത്. തിരികെ 7999 മുതലാണു നിരക്ക്.

മസ്‌ക്കത്തിലേക്കും കുറഞ്ഞ നിരക്കിലാണ് ഗോ എയര്‍ ടിക്കറ്റ് വില്‍പന തുടങ്ങിയത്. കണ്ണൂര്‍ മസ്‌ക്കത്ത് റൂട്ടില്‍ 4999 രൂപ മുതലും മസ്‌ക്കത്ത് കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 1 മുതല്‍ ആഴ്ചയില്‍ 4 ദിവസം വീതമാണു ഗോ എയര്‍ അബുദാബിയിലേക്കു സര്‍വീസ് നടത്തുക. മാര്‍ച്ച് 15 മുതല്‍ കുവൈത്തിലേക്കും ദോഹയിലേക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സും സര്‍വീസ് തുടങ്ങും.

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ രാജ്യാന്തര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നു വിമാന കമ്പനി സിഇഒമാര്‍ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7