രാജസ്ഥാനില്‍ കോണ്‍ഗ്രസ് ; അശോക് ഗെഹ്‌ലോട്ട മുഖ്യമന്ത്രിയായേക്കും

ജയ്!പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷം കടക്കുമെന്ന സൂചനകളാണ് ലഭിയ്ക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയത്.
199 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 100 സീറ്റുകള്‍ നേടണം. ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസ് കൃത്യമായി ലീഡ് നിലനിര്‍ത്തി. ലീഡ് നില കേവലഭൂരിപക്ഷം കടന്നതോടെ കോണ്‍ഗ്രസ് ക്യാംപില്‍ ആഹ്ലാദപ്രകടനം നടത്തി.
മുഖ്യമന്ത്രി ആരാകുമെന്ന് രാഹുല്‍ഗാന്ധി തീരുമാനിയ്ക്കട്ടെ എന്ന് മുതിര്‍ന്ന നേതാവ് അശോക് ഗെഹ്!ലോട്ട് പ്രസ്താവനയും നടത്തി. പ്രചാരണകാലത്ത് ഒന്നിച്ചുനിന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഇരുവരും തമ്മിലൊരു ശീതസമരം നിലനില്‍ക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
പക്ഷേ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാത്രം മാറി. ബിജെപി സീറ്റുകള്‍ കൂട്ടി. കോണ്‍ഗ്രസ് ക്യാംപ് ആശങ്കയിലായി. സമാനചിന്താഗതിക്കാരുമായി ചര്‍ച്ച നടത്തുകയാണെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ബിഎസ്!പിയുള്‍പ്പടെയുള്ള കക്ഷികളുമായി ചര്‍ച്ച നടത്താന്‍ നീക്കം തുടങ്ങി.
2013ല്‍ ബിജെപിയ്ക്ക് 163 സീറ്റാണ് കിട്ടിയത്. മൃഗീയഭൂരിപക്ഷം. കോണ്‍ഗ്രസിന് 21 സീറ്റുകള്‍ മാത്രം. പണ്ട് ബിജെപി വിട്ട് കിരോഡി ലാല്‍ മീണ സ്ഥാപിച്ച എന്‍പിപി നേടിയത് 4 സീറ്റുകള്‍. ബിഎസ്പിയ്ക്ക് 3 സീറ്റുകള്‍. മറ്റുള്ളവര്‍ക്ക് ഒമ്പത് സീറ്റുകള്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7