മലയാള താര സംഘടനയായ അമ്മ അബുദാബിയില്‍ സംഘടിപ്പിക്കുന്ന ‘ഒന്നാണ് നമ്മള്’ താരനിശയില്‍ ദിലീപിനെ പങ്കെടുപ്പിക്കില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. അമ്മയില്‍ അംഗമല്ലാത്ത നിലയില്‍ ദിലീപിന് പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഡിസംബറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിക്കുന്നതിനാണ് താരനിശ സംഘടിപ്പിക്കുന്നത്.
വനിതാ താരങ്ങളുമായി പ്രശ്നങ്ങളൊന്നുമില്ല. അമ്മ അവരെ ആദരിക്കുന്നു. മീ ടൂ താത്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്. അത് അല്പകാലം തുടരും. പിന്നീട് അവസാനിക്കുമെന്നും മലയാള സിനിമയ്ക്ക് അത് മൂലം ദോഷമുണ്ടാകുകയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു