ചെന്നൈ: തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് കമലഹാസന്. കഴിഞ്ഞ ദിവസം ധര്‍മ്മപുരിയിലെത്തിയ താരത്തിനുണ്ടായ രസകരമായ ഒരു അനുഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കമല്‍ ഹാസനെ മുറുകെ പിടിച്ച് പിടിവിടാതെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞ് മോളാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ താരം. ധര്‍മപുരി ജില്ലയിലെ നല്ലംപള്ളിയില്‍ ആണ് സംഭവം. കമല്‍ ഹാസന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അറിയിച്ചു കൊണ്ട് നടത്തിയ പരിപാടിയില്‍ കാറിന്റെ മുകള്‍ വശത്ത് നിന്നു കൊണ്ട് ആരാധകരെ കാണുന്നതിനിടയില്‍ താരത്തിന്റെ കയ്യിലേക്ക് ആരോ ഒരു കുഞ്ഞുവാവയെ കൊടുത്തു. കുട്ടിയെ വാങ്ങി നെഞ്ചോട് ചേര്‍ത്ത് പിടിച്ച താരം അല്പ സമയത്തിന് ശേഷം കുട്ടിയെ തിരികെ നല്കാന് ശ്രമിച്ചപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്. തിരികെ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ തിരികെ പോകാന്‍ മടികാണിച്ച് പിന്നെയും ചേര്‍ന്ന് കിടക്കുകയാണ് കുഞ്ഞ്. കമലഹാസന്റെ ഷര്‍ട്ടില്‍ കുഞ്ഞി കൈകൊണ്ട് മുറുക്കെ പിടിച്ചിരിക്കുകയാണ് കക്ഷി. കുറെ ശ്രമിച്ചിട്ടും കുട്ടി കൈ വിടാന്‍ തയാറാകുന്നില്ല.
ഇത് കണ്ടതോടെ അവിടെ കൂടിയിരുന്ന ആളുകള്‍ക്കും വളരെ ആവേശമായി.ഇത് ആള്‍ക്കൂട്ടത്തില്‍ വലിയ ചിരി ഉയര്‍ത്തി. ‘മക്കള്‍ നീതി മയ്യം’ എന്നാണ് കമലിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് കമല്‍.