‘ജെല്ലിക്കെട്ട്’ ചിത്രത്തിന്റെ ഷൂട്ടിങിനിടെ ആന്റണി വര്‍ഗ്ഗീസിന് സാരമായി പരിക്കേറ്റു

ഷൂട്ടിങിനിടെ യുവതാരം ആന്റണി വര്‍ഗ്ഗീസിന് സാരമായി പരിക്കേറ്റു. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘ജെല്ലിക്കെട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഷൂട്ടിനിടെ മുഖം മേശയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചുണ്ടിലും വായ്ക്കുള്ളിലുമായി പത്ത് തുന്നിക്കെട്ടുകളുണ്ട്. വിശ്രമം നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് ആന്റണി വീട്ടിലേയ്ക്ക് മടങ്ങി. നടന്‍ ഇല്ലാത്ത സീനുകളുമായി ചിത്രീകരണം പുനരാരംഭിച്ചു. ലിജോ ജോസിന്റെ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധയനായ താരമാണ് ആന്റണി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7