സ്ത്രീ സംരക്ഷണത്തിനായി ഉടമ്പടിയുണ്ടാകണം

രാജ്യത്ത് മീ ടു വിവാദം കത്തികയറുന്നതിനിടെ പ്രതികരണവുമായി ബോളിവുഡ് താരം രവീണ ടണ്ടന്‍. സ്ത്രീ സംരക്ഷണത്തിനായി രാജ്യത്ത് പ്രത്യേക ഉടമ്പടികള്‍ ഉണ്ടാകണമെന്ന് രവീണ ടണ്ടന്‍. ബോളിവുഡ്ഡിലെ ലൈംഗികാരോപണ വിവാദങ്ങളോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു രവീണ. സിനി ആന്റ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ അംഗമാണ് താരം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന കമ്മറ്റി രൂപീകരിക്കാന്‍ സംഘടന തീരുമാനിച്ചതായും താരം അറിയിച്ചു. രേണുക ഷഹാനെ, അമോല്‍ ഗുപ്ത, തപ്‌സി പന്നു എന്നിവരാണ് ഈ കമ്മറ്റിയിലെ അംഗങ്ങള്‍.
സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഒരുക്കുക എന്നതാണ് ഈ കമ്മറ്റിയുടെ ലക്ഷ്യം. ഉടന്‍ തന്നെ ഈ ലക്ഷ്യത്തെ മുന്‍നിര്‍ത്തി മീറ്റിംഗ് സംഘടിപ്പിക്കും. സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ എന്ത് ചെയ്യണമെന്ന് ചര്‍ച്ചയിലൂടെ തീരുമാനിക്കും. സ്ത്രീ സംരക്ഷണത്തിനായി ഉടമ്പടിയുണ്ടാകണം. സ്ത്രീകള്‍ എന്തൊക്കം പ്രശ്‌നങ്ങളാണ് തൊഴിലിടങ്ങളില്‍ നേരിടുന്നതെന്ന പുരുഷന്‍മാരെയും ബോധ്യപ്പെടുത്തണം. തങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരെ ധൈര്യത്തോടെ മുന്നോട്ട് വരാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകണമെന്നും രവീണ കൂട്ടിച്ചേര്‍ക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7