മലമുകളില്‍ വിവാഹ മണ്ഡപവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും തുടങ്ങിയാല്‍ നന്നായിരിക്കും ആദിത്യന് സിനിമസീരിയല്‍ നടന്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ആദിത്യന് രംഗത്തുവന്നിരിക്കുന്നത്. വിധിയെ പരിഹസിച്ചാണ് ആദിത്യന് രംഗത്തുവന്നിട്ടുള്ളത്. ഇപ്പോഴത്തെ ഈ വിധിയില്‍ അയ്യപ്പഭക്തര്‍ സന്തോഷത്തിലാണെന്നും ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര മേഖലയാക്കുകയും മലമുകളില്‍ വിവാഹ മണ്ഡപവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും പണിയുകയും ചെയ്താല്‍ അതും ഭക്തര്‍ക്ക് സന്തോഷമാകുമെന്നും ആദിത്യന് പറയുന്നു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ആദിത്യന്റെ പ്രതികരണം.
ആദിത്യന്റെ വാക്കുകള്‍:കേരളത്തിലെ എല്ലാവര്ക്കും, അല്ലെങ്കില്‍ ശബരിമല ധര്മശാസ്താവില് വിശ്വസിക്കുന്ന എല്ലാ ഭക്തന്മാര്ക്കും സന്തോഷം ഉണ്ടാക്കുന്ന വിധിയാണ് വന്നത്. ഇനി ഒരു കാര്യംകൂടി അവര്‍ ഭക്തര്‍ക്ക് സമ്മാനിച്ചാല്‍ ഒന്നുകൂടി സന്തോഷമാകും. ശബരിമല എത്രയും പെട്ടെന്ന് ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആക്കിയാല്‍, ഒരു കല്യാണമണ്ഡപം, മലയുടെ മുകളിലായി കുറച്ചു ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, കല്യാണം കഴിഞ്ഞവര്‍ക്ക് ഫോട്ടോഷൂട്ടിന് പറ്റിയ ഏരിയ.. അങ്ങനെയൊക്കെ ഒരു തീരുമാനം ആക്കി എടുത്താല്‍ ഭക്തന്മാര്‍ക്കൊക്കെ വലിയ സന്തോഷമായിരിക്കും. ദേവസ്വം ബോര്‍ഡും കൂടി തീരുമാനിച്ച് അതുംകൂടി ആക്കിയെടുത്താല്‍ വലിയ സന്തോഷമാകും, അത്രയേ ഉള്ളൂ ആദിത്യന് പറയുന്നു.