നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം നടന്‍ ദിലീപ് വിദേശ സന്ദര്‍ശത്തിനിടെ നടത്തിയ പ്രസംഗം വൈറലാകുന്നു. തനിക്ക് പണി തന്നവരെ പരോക്ഷമായി പരിഹസിച്ചായിരിന്നു ദീലീപിന്റെ പ്രസംഗം. ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ദിലീപിന്റെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മത്തില്‍ ചാലിച്ചുള്ള പ്രസംഗം നടത്തിയത്. പ്രസംഗം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
‘ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്ക് ബന്ധമില്ല. പക്ഷേ, മൂന്ന് നാല് ദിവസമായി ഞാനും ജിമ്മില്‍ പോയിത്തുടങ്ങി. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക എന്നൊക്കെ പറയുന്നത് …. ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്. പക്ഷേ, ഓരോ ആളുകളുടെ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ഓരോരോ അസുഖങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മളും സത്യം മനസിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യം ശരീരത്തിന് വളരെ ആവശ്യമാണ്. വ്യായാമത്തിന് വേണ്ടി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ അടുത്ത് വരുമ്പോള്‍ അതിന്റെ ഭാഗമാകുക. നമ്മള്‍ വളര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളെല്ലാം ദിലീപ് പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ബ്രാഞ്ച് ഖത്തറില്‍ വരുന്ന കാര്യവും ദിലീപ് വെളിപ്പെടുത്തി. എവിടെയാണെന്ന ചോദ്യത്തിന് അത് സസ്പെന്‍സ് ആയിരിക്കട്ടെ, വരുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്ന് മറുപടി നല്‍കി.
ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സൗണ്ട് തോമ, ചക്കരമുത്ത് എന്നീ സിനിമകളിലെ തന്റെ കഥാപാത്രത്തെ അനുകരിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദിലീപേട്ടന്‍ സിക്സ് പാക്ക് ആകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയും കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഞാന്‍ പണ്ട് സിക്സ് പാക്കായിരുന്നു. പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ച് മാംസമൊക്കെ വന്നു എന്നായിരുന്നു ദിലീപിന്റെ മറുപടി.