ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്

മലയാളി താരം ജിന്‍സണ്‍ ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ പ്രകടനമാണ് ജിന്‍സണിന് അര്‍ജുന അവാര്‍ഡ് നേടി കൊടുത്തത്. ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 1500 മീറ്ററില്‍ ജിന്‍സണ്‍ സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ വെളളിയും ജിന്‍സണ്‍ സ്വന്തമാക്കിയിരുന്നു. കോഴിക്കോട് ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിന്‍സണ്‍.

റിയോ ഒളിമ്പിക്സിലും ജിന്‍സന്റെ കുതിപ്പിന് രാജ്യം സാക്ഷിയായിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയിട്ടുണ്ടെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് സ്വര്‍ണ്ണ നേട്ടം. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ പഠിക്കെ പത്തില്‍ ജില്ലാ കായികമേളയില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ജിന്‍സണ്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ദേശീയ, രാജ്യാന്തര മത്സരങ്ങള്‍ കുതിപ്പിന് വേദിയായി.

ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയേയും ഭാരോദ്വഹന താരം മീരാഭായ് ചാനുവിനേയും ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മീരാഭായ് ചാനുവിന്റെ പരിശീലകന്‍ വിജയ് ശര്‍മ്മ ദ്രോണാചാര്യ അവാര്‍ഡിനുള്ള ശുപാര്‍ശപ്പട്ടികയിലുണ്ട്. ഒപ്പം ടേബിള്‍ ടെന്നീസ് പരിശീലകന്‍ ശ്രീനിവാസ റാവുവും ബോക്‌സിങ് പരിശീലകന്‍ സി.എ കുട്ടപ്പയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7