തലയില്‍ കുത്തിപ്പിടിച്ചു; അസഭ്യം പറച്ചില്‍; വനിതാ കമ്മിഷനംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തു

കൊല്ലം: വനിതാ കമ്മീഷനംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ വാഹനമുപയോഗിച്ചതിന് കൊല്ലം പത്തനാപുരത്ത് വെച്ചാണ് സംഭവം.

വനിതാ കമ്മീഷന്റെ ബോര്‍ഡ് വെച്ച വാഹനത്തിലായിരുന്നു ഷാഹിദാ കമാല്‍ സഞ്ചരിച്ചിരുന്നത്. വാഹനത്തിന്റെ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ച അക്രമികള്‍ ഷാഹിദയുടെ തലയില്‍ കുത്തിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഷാഹിദാ കമാല്‍ ആരോപിച്ചു. സംഭവത്തേക്കുറിച്ച് കോണ്‍ഗ്രസ് അന്വേഷിക്കുമെന്ന് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു.

അതേസമയം ഹര്‍ത്താലില്‍ സമാനമായ അക്രമങ്ങള്‍ കൊല്ലം ജില്ലയില്‍ പലയിടത്തും അരങ്ങേറി. അഞ്ചല്‍ സി.ഐ സജി കുമാറിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ വാഹനം തടഞ്ഞു. കൊല്ലൂരില്‍ എസ്.ബി.ഐ ശാഖയ്ക്ക് നേരെയും അക്രമമുണ്ടായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7