കൊച്ചി:നടന് മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ചാണകത്തില്‍ ചവിട്ടുന്നതില്‍ ഭേദം ആത്മഹത്യയാണെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി ഏട്ടനുണ്ടെന്ന് സുനിത ഫേസ്ബുക്കില്‍ കുറിച്ചു. uncertainty കണ്ടു പിടിച്ച ആളാണ് ഞങ്ങളുടെ ഏട്ടന്. എന്നാലും ഏട്ടന് ചാണകത്തില്‍ ചവിട്ടില്ല . നമ്മള് നിര്‍ബന്ധിച്ചാല്‍ ആന്റണി പെരുമ്പാവൂര്‍ ചവിട്ടും. അത് മതിയോ സംഘികളെ ? തല്ക്കാലം പുള്ളിയെ വച്ച് അഡ്ജസ്റ് ചെയ്യൂവെന്നും സുനിതയുടെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഏട്ടന് ചാണകത്തില്‍ ചവിട്ടുമോ ഇല്ലയോ എന്നതാണല്ലോ ചര്‍ച്ച. uncertainty കണ്ടു പിടിച്ച ആളാണ് ഞങ്ങളുടെ ഏട്ടന്. സംശയമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തോട് മത്സരിക്കുമോ എന്ന് ചോദിച്ചു നോക്കട്ടെ. ഏട്ടന് പറയും ‘ ജീവിതം തന്നെ ഒരു മത്സരമാണല്ലോ.അല്ലെ, അങ്ങനല്ലേ , നിങ്ങള്‍ക്ക് എന്ത് തോന്നുന്നു ‘ എന്ന് മോഡി അദ്ദേഹത്തോട് തെരെഞ്ഞെടുപ്പില്‍ ബി ജെപി ടിക്കറ്റില്‍ മത്സരിക്കാമോ എന്ന് ചോദിച്ചാല്‍ ഏട്ടന് എന്ത് പറയും ?
‘അതിപ്പോ കേരളം, ഇന്ത്യ, തിരുവനന്തപുരം ഒക്കെ ഒരു സങ്കല്പ്പമല്ലേ ? നമ്മള് നമ്മളായിരിക്കുക എന്നതല്ലേ പ്രധാനം? അല്ലെ ? അതിപ്പോ അമ്മയുടെ പ്രസിഡന്റായാലും ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലും നമ്മള് നമ്മളുടെ ചുമതലകള്‍ നിറവേറ്റുക. അങ്ങനല്ലെ .. അല്ലെ ‘
മമ്മൂട്ടിയെ കുറിച്ചായിരുന്നു ഈ ചര്‍ച്ച എങ്കില്‍ വാര്‍ത്ത വന്നു മിനിട്ടുകള്‍ക്കകം ഇക്ക പറഞ്ഞേനെ ‘ ന്ത് ? മത്സരിക്കാനോ? ഞാനോ? ഞാനിപ്പോ സിനിമയില്‍ ഒക്കെ അഭിനയിച്ചു കഞ്ഞി കുടിച്ചു പോകുന്നതില്‍ നിനക്കൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? മത്സരിക്കാന്‍ ! ഞാന്‍ ! ബി ജെ പി ടിക്കറ്റില്‍ ‘ എന്നൊക്കെ .
അതുകൊണ്ട് ൗിരലൃമേശിശ്യേ കണ്ടു പിടിച്ച നമ്മുടെ ഏട്ടന് മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഒന്നും പറയുമെന്ന് നിങ്ങളാരും സ്വപ്നം കാണരുത്. അദ്ദേഹം കമ്മ്യൂണിസ്റുകാര്‍ക്കൊപ്പം നില്‍ക്കുകയും ബി ജെ പിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ആളാണ്. വേണമെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് വേണ്ടി വെള്ളം കോരുകയും ലീഗുകാര്‍ക്ക് വേണ്ടി കുടമിട്ടുടക്കുകയും കൂടി ചെയ്യും .
അതിനാല്‍ ഏട്ടന് ചാണകത്തില്‍ ചവിട്ടില്ല. ചാണകത്തില്‍ ചവിട്ടുന്നതില്‍ ഭേദം ആത്മഹത്യയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഏട്ടനുണ്ട്. അതിലുപരി അദ്ദേഹത്തിന് ആത്മഹത്യാ വാസന ഉള്ളതായി ആരും ഇതുവരെ പറഞ്ഞു കേട്ടിട്ട്മില്ല. കുറച്ചു ദിവസം നമ്മളെയൊക്കെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിട്ട് ഏട്ടന് പറയും .’ അത് എല്ലാം ഇങ്ങനെ ഒഴുകി പോകുകയല്ലേ ? ജീവിതം അങ്ങനെയല്ലേ. ഇപ്പോ നമ്മള് പ്രളയം കണ്ടില്ലേ , ഇതില്‍ നിന്നൊക്കെ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. മത്സരമല്ല ജീവിതം. ജീവിക്കാന്‍ വേണ്ടി നമ്മള് പലതിനോടും മത്സരിച്ചു കൊണ്ടിരിക്കയല്ലേ ? അല്ലെ ? അങ്ങനല്ലേ ? ചാണകം വളരെ പോഷകഗുണമുള്ള വളമാണ്. അത് ചെടിക്കിട്ടാല് ചെടി പുഷ്പിക്കും. എന്ന് വച്ച് മനുഷ്യന് നമ്മള് ചാണകം ഇടുമോ പുഷ്പിക്കാന്‍ ? ഇല്ലല്ലോ ? അത് കൊണ്ട് ചാണകം വളരെ സൂക്ഷിച്ചുപയോഗിക്കണം . അതില്‍ നിന്നും ഉണ്ടാക്കുന്ന ഭസ്മമാണ് എന്റെ ‘അമ്മ എന്നും നെറ്റിയില്‍ തൊടുന്നത്. അതിനു ഒരു പ്രത്യേക കുളിര്‍മയാണ്. ഞാന്‍ എന്റെ വീട്ടില്‍ കോഴിക്കാട്ടമാണ് വളമായി ഉപയോഗിക്കുന്നത്. ഒക്കെ ഒരു സങ്കല്പ്പമല്ലേ ? എല്ലാം നമ്മുടെ ചിന്തകള്‍ക്കനുസരിച്ചാണ്. നാം നന്നായാല്‍ ചിന്തകള്‍ നന്നാവും. ചാണകം നന്നാവും. കോഴിക്കാട്ടവും നന്നാവും.
അങ്ങനല്ലേ നമ്മളൊക്കെ വളരുക ? ഈ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടാവണം എന്ന് വാശി പിടിക്കരുത്. കാരണം ചില ചോദ്യത്തിന്റെ ഉത്തരം കേട്ടാല്‍ നമ്മള് ചാണകത്തില്‍ ചവിട്ടിയ പോലെ ആവും . അങ്ങനല്ലേ …. അല്ലെ …. എന്താ ഒന്നും പറയാത്തത് ?’ എന്നും ചോദിച്ചു ചിരിച്ചു അങ്ങെഴുന്നേറ്റ് പോകും . കേരളത്തില്‍ ഇന്ന് പ്രശസ്തരായ മനുഷ്യരില്‍ ഏട്ടന് മാത്രമേയുള്ളു ൗിരലൃമേശിശ്യേ യുടെ കുത്തകക്കാരന്. മറ്റേത് മനുഷ്യനാണെകിലും യെസ് എന്നോ നോ എന്നോ ഉത്തരം പറഞ്ഞു വിഷയം അവസാനിപ്പിച്ചേനെ. ഏട്ടന് പറയില്ല മക്കളെ. ആരും കാത്തിരിക്കേണ്ട. എന്നാലും ഏട്ടന് ചാണകത്തില്‍ ചവിട്ടില്ല . നമ്മള് നിര്‍ബന്ധിച്ചാല്‍ ആന്റണി പെരുമ്പാവൂര്‍ ചവിട്ടും. അത് മതിയോ സംഘികളെ ? തല്ക്കാലം പുള്ളിയെ വച്ച് അഡ്ജസ്റ് ചെയ്യൂ .