കൊച്ചി: പികെ ശശി എംഎല്‍എയെ പാര്‍ട്ടിയും സര്‍ക്കാരും നിലയ്ക്ക് നിര്‍ത്തണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല. അവര്‍ക്കു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പത്തായിരം തലകളുണ്ടെന്നും ശാരദക്കുട്ടി പറഞ്ഞു.
ജനാധിപത്യത്തിന്റെ പേരില്‍ മഹിളാ അസോസിയേഷനുകളും സര്‍ക്കാര്‍ ചെലവില്‍ വനിതാ കമ്മീഷനുമുണ്ട്. പാര്‍ട്ടി യിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്താന്‍ മാത്രം പ്രബലമായ സ്ത്രീബുദ്ധികേന്ദ്രങ്ങളുണ്ട്. നമ്മളെല്ലാം ആണുങ്ങളുടെ താങ്ങില്ലാതെ ജീവിക്കാന്‍ കഴിവുള്ളവരുമാണ്. പക്ഷേ, സ്വതേ ദുര്‍ബ്ബലരായ വീട്ടു പുരുഷന്മാരോടെതിരിടുന്ന ശക്തി പോരാ അധികാരപൗരുഷത്തെ നേരിടാന്‍.. നമ്മുടെ അനുഭവങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു നമ്മളൊക്കെ വെറും കാഴ്ചപ്പണ്ടങ്ങള്‍ മാത്രമെന്ന്.. നാളെയും നമ്മളെ തോണ്ടി അശ്ലീലം പറഞ്ഞും കണ്ണിറുക്കിയും ഇവര്‍ നിയമസഭയിലേക്കും രാജ്യസഭയിലേക്കും അരമനകളിലേക്കും കയറിപ്പോകും. നാണം കെട്ട സ്ത്രീകളാണ് നമ്മള്. വെറുതെ കൂകി വിളിക്കുന്നവര്‍. അവര്‍ക്കറിയാം അതൊക്കെയെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു
പോസ്റ്റിന്റെ പൂര്‍ണരൂപം
പൊതുപ്രവര്‍ത്തകയെങ്കിലും, ഇടതു സഹയാത്രികയെങ്കിലും കന്യാസ്ത്രീയെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടെങ്കിലും പെണ്ണിനെ അധികാരമുപയോഗിച്ചു കുടുക്കാമെന്നും, ഫോണെടുത്താല്‍ മണിപ്രവാളം ഒലിപ്പിക്കാമെന്നും ഓഫറുകള്‍ വെച്ചാല്‍ ഉണ്ടാക്കി വെച്ച കുടുക്കുകളെല്ലാം ചുമ്മാതെയങ്ങ് അഴിച്ചു രക്ഷപ്പെടാമെന്നുമൊക്കെയുള്ള ആ ബോധമുണ്ടല്ലോ അത് പഴയ വിശ്വാമിത്ര ദുഷന്തദേവേന്ദ്രാദികളില്‍ നിന്ന് ഒരടി മുന്നോട്ടു സഞ്ചരിക്കാത്ത അധികാര ധാര്‍ഷ്ട്യത്തിന്റേതാണ്. ഏതു പുരോഗമന പ്രസ്ഥാനത്തോടൊപ്പം നടന്നാലും ചിലരില്‍ നിന്ന് അത്തരം ഫ്യൂഡല്‍ പ്രാന്തുകള് വിട്ടു പോവില്ല.
ജനാധിപത്യത്തിന്റെ പേരില്‍ മഹിളാ അസോസിയേഷനുകളും സര്‍ക്കാര്‍ ചെലവില്‍ വനിതാ കമ്മീഷനുമുണ്ട്. പാര്‍ട്ടി യിലും സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്താന്‍ മാത്രം പ്രബലമായ സ്ത്രീബുദ്ധികേന്ദ്രങ്ങളുണ്ട്. നമ്മളെല്ലാം ആണുങ്ങളുടെ താങ്ങില്ലാതെ ജീവിക്കാന്‍ കഴിവുള്ളവരുമാണ്. പക്ഷേ, സ്വതേ ദുര്‍ബ്ബലരായ വീട്ടു പുരുഷന്മാരോടെതിരിടുന്ന ശക്തി പോരാ അധികാരപൗരുഷത്തെ നേരിടാന്‍.. നമ്മുടെ അനുഭവങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു നമ്മളൊക്കെ വെറും കാഴ്ചപ്പണ്ടങ്ങള്‍ മാത്രമെന്ന്.. നാളെയും നമ്മളെ തോണ്ടി അശ്ലീലം പറഞ്ഞും കണ്ണിറുക്കിയും ഇവര്‍ നിയമസഭയിലേക്കും രാജ്യസഭയിലേക്കും അരമനകളിലേക്കും കയറിപ്പോകും. നാണം കെട്ട സ്ത്രീകളാണ് നമ്മള്. വെറുതെ കൂകി വിളിക്കുന്നവര്‍. അവര്‍ക്കറിയാം അതൊക്കെ.
പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം എങ്കിലും പറയുകയാണ്, പ്രളയകാല കെടുതികളെയും പകര്‍ച്ചവ്യാധികളെയും നേരിട്ട നാടാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ യുവതലമുറ തുരത്തിപ്പായിക്കുന്ന നാടാണ്.
പാര്‍ട്ടിയും സര്‍ക്കാരും നിലയ്ക്കു നിര്‍ത്തണം ഇത്തരം ഒറ്റപ്പെട്ട അശ്ലീലങ്ങളെ. പരാതിപ്പെട്ട് ആഴ്ചകള്‍ കഴിഞ്ഞാലും കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാത്തവര്‍ ആരുടെയൊപ്പമെന്നു പറയേണ്ടതില്ല. കൂടുതല്‍ ഗവേഷണങ്ങളും ആവശ്യമില്ല. ബിഷപ്പ് ഫ്രാങ്കോയും പി കെ.ശശിയും വെറും വ്യക്തികളല്ല.. അവര്‍ക്കു വേണ്ടി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പത്തായി രം തലകളുണ്ട്.. അവിടെ വരെ എത്തില്ല ഞങ്ങളുടെ ഒറ്റപ്പെട്ട ഒച്ചകള്‍.