കൊച്ചി:കനത്ത മഴയിലും ഉരുള്‍പൊട്ടലിലും സംസ്ഥാനത്ത് 22 പേര്‍ മരിച്ചു. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ 10 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം.
അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ കുടുംബത്തിലെ അഞ്ച് പേരാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരിച്ചത്. ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ് (40), ഭാര്യ ഷെമീന(36), മക്കള്‍ നിയ (4), ജിയ ഫാത്തിമ (6) എന്നിവരാണ് മരിച്ചത്.രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇടുക്കിയിലേക്ക് പുറപ്പെട്ടു. മോശം കാലാവസ്ഥയ്ക്കൊപ്പം ഗതാഗതം തടസ്സപ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുഴ 15 മീറ്റര്‍ മാറി ഒഴുകുകയും മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയുമായിരുന്നു. ശക്തമായ മഴ തുടരുന്നതിനാല്‍ നിരവധി വീടുകളും തകര്‍ന്നു.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ സ്ഥിതി വന്‍രൂക്ഷമാണ്.ഇടുക്കിയിലും മലപ്പുറത്തും ഓരോ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു.
മീന്‍ പിടിക്കുന്നതിടിയല്‍ രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു.അതേസമയംവയനാട്ടില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി, ഇടമലയാര്‍ ഉള്‍പ്പടെ 22 അണക്കെട്ടുകള്‍ തുറന്നു.രക്ഷാപ്രവര്‍ത്തനത്തിനായി നാല് ജില്ലകളില്‍ സൈന്യം എത്തി.