മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തി രാജകുമാരിയെ പോലെ റാംപില്‍ തിളങ്ങി കരീന കപൂര്‍. സ്വര്‍ണ്ണനിറത്തിലുള്ള ലെഹങ്ക ധരിച്ച് റാംപില്‍ നില്ക്കുന്ന കരീനയെ കണ്ടാല്‍ ആരുമൊന്ന് അതിശയിക്കും. അത്രയ്ക്ക് സുന്ദരിയാണ് ആ വസ്ത്രത്തില്‍ കരീന എത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഓരോ തവണ റാംപിലേക്കെത്തുമ്പോഴും പുതിയ അനുഭവമായാണ് എനിക്ക് തോന്നാറ്. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിനേക്കാള്‍ വ്യത്യസ്തമാണ് റാംപ്. ജന്മനാ ഞാന്‍ ഒരു നടിയാണ്, മോഡലല്ല’. കരീന പറഞ്ഞു. ‘ഇത്തരം ഭാരമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നടക്കുക ബുദ്ധിമുട്ടാണ്, പക്ഷേ ഇതില്‍ ഞാന്‍ സുന്ദരിയാണ് അതുപോലെ ആളുകളും സന്തോഷിക്കുന്നു’. എന്നും കരീന കൂട്ടി ചേര്‍ത്തു.
ബ്രൈഡല്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഫാല്‍ഗുനി ആന്‍ഡ് ഷെയ്ന് പീകോക്ക് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യ ഷോയാണ് ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ കൊച്ചൂര്‍ വീക്ക് 2018. കമ്പനിയുടെ അമൂര്‍ ഡി ജുനഗര്‍ ശേഖരത്തിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.
രാജസ്ഥാനിലെ ജുനഗര്‍ കൊട്ടാരവും സംസ്കാരവുമാണ് ഈ ഡിസൈനിലേക്ക് നയിച്ചതെന്ന് ഫാല്‍ഗുനിയും ഷെയ്നും പറഞ്ഞു. ഇന്ത്യ കൗച്ചര്‍ വീക്ക് 2018 അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഫാഷന്‍ ഷോ ഡല്‍ഹിയിലാണ് നടക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസും സുനില്‍ സേതി ഡിസൈന്‍ അലെയ്ന്സും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.