അസംഗഡ്: മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ എന്നു മോദി ചോദിച്ചു. മുത്തലാഖ് വിഷയത്തോടുള്ള സമീപനത്തിലൂടെ ഈ പാര്‍ട്ടികള്‍ തങ്ങളുടെ യഥാര്‍ഥ മുഖം വെളിവാക്കിയിരിക്കുകയാണെന്നും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ഉത്തര്‍പ്രദേശിലെത്തിയ പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു.
ഒരു വശത്ത് കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് പാര്‍ട്ടികള്‍ സ്ത്രീകളുടെ, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ ജീവിതം അപകടത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു. മുസ്ലിം രാജ്യങ്ങളില്‍ പോലും വിലക്കിയിട്ടുള്ള മുത്തലാഖ് നിരോധിക്കണമെന്നാണു കോടിക്കണക്കിന് മുസ്ലിം സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കോണ്‍ഗ്രസ് മുസ്ലിംകളുടെ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞത് ഞാന്‍ പത്രങ്ങളില്‍ വായിച്ചു. അതിനെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ ചര്‍ച്ചയുമുണ്ടായി. മുസ്ലിംകള്‍ക്ക് പ്രകൃതിവിഭവങ്ങളില്‍ ആദ്യത്തെ അവകാശമുണ്ട് എന്നു മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞതില്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. പക്ഷേ, കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കാന്‍ ആ്രഗഹിക്കുകയാണ്, ഇത് മുസ്ലിം പുരുഷന്മാരുടെമാരുടെ മാത്രം പാര്‍ട്ടിയാണോ മോദി പറഞ്ഞു. മുത്തലാഖ് നിയമവിരുദ്ധമാക്കുന്ന ബില്‍ പാസാകുന്നതിനായി പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കേയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം.