വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേ പോലെ കുറ്റക്കാര്‍: വെളളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ക്രൈസ്തവ സഭയില്‍ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. വൈദികര്‍ക്കെതിരെയുളള ആരോപണങ്ങളില്‍ ദുരൂഹതയെന്ന് വെളളാപ്പളളി നടേശന്‍ ആരോപിച്ചു. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേ പോലെ കുറ്റക്കാരാണ്. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധങ്ങളെ പീഡനമായി എങ്ങനെ കാണാന്‍ കഴിയും. സംഭവം വിവാദമായപ്പോള്‍ പീഡനമായി മാറുകയായിരുന്നുവെന്നും വെളളാപ്പളളി ആരോപിച്ചു.

കോണ്‍ഗ്രസ് യാദവകുലം പോലെ നശിച്ചെന്ന് വെളളാപ്പളളി നടേശന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒരു തിരിച്ചുവരവ് ഉണ്ടാകാനിടയില്ല. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകും. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അദ്ദേഹംം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7