യുറഗ്വായെ വീഴ്ത്തി ഫ്രഞ്ച് വിപ്ലവം…… ഫ്രാന്‍സിന്റെ ജയം എതിരില്ലാത്ത രണ്ടുഗോളിന്

നിഷ്നി: ആവേശം വാനോളം ഉയര്‍ന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് സെമിയില്‍. ലാറ്റിനമേരിക്കന്‍ കരുത്തരുടെ കണ്ണീര്‍ വീഴ്ത്തി എതിരില്ലാത്ത രണ്ടു ഗോളിനാണ് യുറഗ്വായെ ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. കളിയില്‍ ഉടനീളം ഫ്രാന്‍സ് ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. ആക്രമണകാര്യത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊടൊപ്പം പൊരുതിയത് കളിയെ ആവേശത്തിലേക്ക് നയിച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ഫ്രാന്‍സ് യുറഗ്വായയുടെ തിരിച്ചുവരവ് മോഹങ്ങളില്‍ കരിനിഴല്‍ വീഴ്ത്തി 61-ാം മിനി്റ്റിലാണ് ലീഡ് ഉയര്‍ത്തിയത്. അന്റോയിന്‍ ഗ്രീസ്മന്റെ താരതമ്യേന ദുര്‍ബലമായ ഷോട്ട് കയ്യിലൊതുക്കുന്നതില്‍ ഗോള്‍കീപ്പര്‍ മുസ്ലേര വരുത്തിയ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ടൊളീസോയുടെ പാസില്‍ ഗ്രീസ്മന്‍ തൊടുത്ത ഷോട്ട് മുസ്ലേരയുടെ കൈകളില്‍ത്തട്ടി തെറിച്ച് വലയിലേക്ക് വീണു.

ആദ്യപകുതിയില്‍ ലീഡ് നേടിയ ശേഷം ഇതുവരെ ലോകകപ്പില്‍ ഒരു മല്‍സരം പോലും ഫ്രാന്‍സ് തോറ്റിട്ടില്ല. 20 മല്‍സരങ്ങളില്‍ അവര്‍ ജയിച്ചപ്പോള്‍ സമനിലയില്‍ അവസാനിച്ചതുപോലും ഒരേയൊരെണ്ണം മാത്രമാണ്. ആദ്യപകുതിയില്‍ യുറഗ്വായ് പ്രതിരോധം തകര്‍ത്ത് 40-ാം മിനിറ്റിലാണ് ഫ്രാന്‍സ് മുന്നിലെത്തിയത്. യുറഗ്വായ് ബോക്സിനു സമീപം ടൊളീസ്സോയെ ബെന്റാക്വോര്‍ വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക്. അന്റോയ്ന്‍ ഗ്രീസ്മന്‍ ഉയര്‍ത്തിവിട്ട പന്തില്‍ ഫ്രഞ്ച് പ്രതിരോധനിര താരം റാഫേല്‍ വരാനെയുടെ തകര്‍പ്പന്‍ ഹെഡര്‍. യുറഗ്വായ് ഗോള്‍കീപ്പര്‍ മുസ്ലേരയുടെ പ്രതിരോധം തകര്‍ത്ത് പന്ത് വലയില്‍ പ്രവേശിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7