പരസ്പരം തമ്മിലടിക്കുന്ന യാദവ കുലമായി കോണ്‍ഗ്രസ് മാറി,തിരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്നായിരിക്കും അറിയപ്പെടുക എന്ന് എ.കെ ആന്റണി

കൊച്ചി:കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി. പരസ്പരം തമ്മിലടിക്കുന്ന യാദവ കുലമായി കോണ്‍ഗ്രസ് മാറിയെന് ആന്റണി പറഞ്ഞു. തിരുത്താന്‍ ശ്രമിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്നായിരിക്കും അറിയപ്പെടുക. പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടിയാല്‍ ചര്‍ച്ച ചെയ്യണം. സോഷ്യല്‍ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയെന്ന് മനസിലാക്കണമെന്ന് ആന്റണി ഓര്‍മിപ്പിച്ചു . 1967 നെക്കാള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നുവെന്ന് പറഞ്ഞാണ് ആന്റണി തുടങ്ങിയത്.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ രാജ്യ സഭാ സീറ്റ് നല്‍കിയ സാഹചര്യത്തെയും ആന്റണി പരോക്ഷമായി വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയ ആഭിമുഖ്യമുള്ള യുവനേതാക്കള്‍ക്കും ആന്റണി മുന്നറിയിപ്പ് നല്‍കി. മുന്നണിയില്‍ പാര്‍ട്ടിക്ക് ഒരു നിലപാടേ പാടുള്ളൂ. കോണ്‍ഗ്രസിന്റെ ശക്തിയായ സമുദായങ്ങള്‍ എങ്ങനെ അകന്നുവെന്ന് പരിശോധിക്കണം. 67ല്‍ കരുണാകരന്‍ നടത്തിയ പോലത്തെ രക്ഷാ ശ്രമം ആവശ്യമുള്ള സന്ദര്‍ഭമാണെന്നും ആന്റണി ആവശ്യപ്പെട്ടു. കെ.കരുണാകരന്‍ ജന്മശതാബ്ദി സമ്മേളനത്തിലായിരുന്നു ആന്റണിയുടെ പാര്‍ട്ടി വിമര്‍ശം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7