ആഷിഖ് അബുവിനെതിരെ നടപടിയില്ല, ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് നിലപാട് വ്യക്തമാക്കി ഫെഫ്ക

കൊച്ചി:ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് തങ്ങളെന്ന് വ്യക്തമാക്കി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് ഫെഫ്ക നിലപാട് പ്രഖ്യാപിച്ചത്. കേസില്‍ പ്രതിയായപ്പോള്‍ ഫെഫ്കയില്‍ നിന്നും ദിലീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ആ നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇക്കാര്യം പുനഃപരിശോധിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും സംഘടന അറിയിച്ചു. താരസംഘടനയുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും അമ്മയുടെ ഭാരവാഹികളുമായി ആവശ്യമെങ്കില്‍ നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ നടത്തേണ്ടത് അമ്മ എന്ന സംഘടന തന്നെയാണെന്നും ഫെഫ്ക പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സംഘടനയില്‍ അംഗമായ സംവിധായകന്‍ ആഷിഖ് അബു ഉന്നയിച്ച വിമര്‍ശനങ്ങളും യോഗം ചര്‍ച്ച ചെയ്തു ആഷിഖ് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും നടപടി വേണ്ടെന്ന് യോഗം തീരുമാനിച്ചു. പരസ്യ പ്രതികരണങ്ങളുടെ പേരില്‍ ആഷിഖിനോട് മുന്‍പും സംഘടന വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ തത്കാലം നടപടി വേണ്ടെന്നുമാണ് ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചതെന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.

എന്നാല്‍ മലയാള സിനിമയില്‍ ഫാന്‍സിന്റെ അതിക്രമങ്ങള്‍ തുടങ്ങുന്നത് നടന്‍ ദിലീപിന്റെ കടന്നുവരവോടെയെന്ന് സംവിധായകന്‍ ആഷിഖ് അബു. ഫാന്‍സുകാരെ നിയന്ത്രിക്കുന്ന പവര്‍ഹൗസുകള്‍ സിനിമയില്‍ ഭീകരത വളര്‍ത്തുകയാണെന്നും ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താരങ്ങളുടെ ഫാന്‍സുകള്‍ ആദ്യം പരസ്പരംപോരടിച്ചു. ഇപ്പോള്‍ അവരെല്ലാം ഒരുമിച്ച് നിന്ന് വനിതാ താരങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. നടി പാര്‍വതി ആക്രമണത്തിന് ഇരയായപ്പോള്‍ എല്ലാവരും നോക്കി നിന്നു. ആഷിഖ് അബു പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7