ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തില്ല; വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ലെന്ന് ഫെഫ്ക

കൊച്ചി: നടന്‍ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്‍ഷന്‍ തുടരുകയാണെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന പിന്തുണയ്ക്കുന്നതെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിയിരുന്നു. കൂടാതെ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് നടനാണെന്നും അമ്മയ്ക്ക് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും നടി പറഞ്ഞിരുന്നു.

എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നുവെന്നും ദിലീപ് പ്രതികരിച്ചു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും രേഖയില്ല. മാത്രമല്ല, ജാമ്യത്തില്‍ കഴിയുന്നതിനാല്‍ പരസ്യപ്രതികരണത്തിനു നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7