രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്, രാഹുല്‍ ഗാന്ധിയുടെ അനുവാദം

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. സീറ്റ് കൈമാറ്റത്തിന് രാഹുലിന്റെ അനുവാദം ലഭിച്ചു. സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നാളെ യുഡിഎഫ് യോഗത്തിലുണ്ടാകും. അതിന് മുന്‍പായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

കഴിഞ്ഞ രണ്ട് വര്‍ഷമായി കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമല്ലെങ്കിലും യുപിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഇന്നത്തെ സാഹചര്യത്തില്‍ യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തകുയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്ലെങ്കിലും കേരളത്തില്‍ നടന്ന ഉപതെരഞ്ഞടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് യുഡിഎഫിന്റെ ഭാഗമായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി മാണിയുടെ പിന്തുണ തേടി പാലായിലെത്തിയത് യുഡിഎഫ് പ്രവേശനത്തിന്റെ ഭാഗമായാണ് കണ്ടത്. ഇതിനായി ആദ്യഘട്ടം മുതല്‍ ചര്‍ച്ചകള്‍ നടത്തിയത് പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നെന്നും ചെന്നിത്തല പറഞ്ഞ. ഇതിന്റെ തുടര്‍ചര്‍ച്ചകള്‍ നടത്താനായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്.

ജനം ആഗ്രഹിക്കുന്നത് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ്. ജനം പ്രതീക്ഷിക്കുന്നത് യുഡിഎഫ് ശക്തിപ്പെടാനാണ്.ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും ഉത്തമതാത്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7