ഔറംഗബാദില്‍ വര്‍ഗീയ കലാപത്തിന് വാളുകള്‍ എത്തിയത് ഫ്‌ളിപ് കാര്‍ട്ട് വഴി!!! നിയമനടപിക്കൊരുങ്ങി അധികൃതര്‍

ഔറംഗബാദ്: വര്‍ഗ്ഗീയ കലാപമുണ്ടായ ഔറംഗബാദില്‍ വാളുകള്‍ എത്തിയത് ഫ്‌ളിപ് കാര്‍ട്ട് വഴി. ഫ്‌ളിപ് കാര്‍ട്ടിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് അധികൃതര്‍. മുപ്പതോളം വാളുകളടക്കമുള്ള ആയുധങ്ങളാണ് പാര്‍സല്‍ കമ്പനിയില്‍ നിന്ന് കണ്ടെടുത്തത്. വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മേയ് 11- 12 തീയതികളിലാണ് ഔറംഗബാദില്‍ വര്‍ഗ്ഗീയ കലാപം ഉണ്ടായത്. രണ്ട് പേരാണ് കലാപത്തില്‍ മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇതിന് ശേഷമാണ് ഇവിടെ നിന്നും ആയുധങ്ങള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. സംഘര്‍ഷം ഉണ്ടായ പ്രദേശത്ത് താമസിച്ചിരുന്ന 24വീട്ടുകാരാണ് ഇത് ഓര്‍ഡര്‍ ചെയ്തതും. മെയ് 16ന് ബുക്ക് ചെയ്ത ഇവ മെയ് 21ന് പാര്‍സല്‍ സെന്ററില്‍ എത്തി. കളിപ്പാട്ടങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ആയുധങ്ങള്‍ ബുക്ക് ചെയ്തിരുന്നത്. ഓറംഗബാദ് പോലീസ് ഇത് പിടിച്ചെടുത്തിരിക്കുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7