സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു,ഒന്നാം റാങ്ക് പങ്കിട്ട് മലയാളിയും; 86.7 ശതമാനം വിജയം

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 86.7 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.
www.cbse.nic.in
www.cbseresults.nic.in
എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

16,38,420 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇന്ത്യയില്‍ 4,453 പരീക്ഷാകേന്ദ്രങ്ങളിലും വിദേശത്ത് 78 സെന്ററുകളിലുമായാണ് പരീക്ഷ നടന്നത്. സി.ബി.എസ്.ഇ. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട നേരത്ത വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന് തെളിഞ്ഞാല്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ചോദ്യക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന നിലപാടാണ് പിന്നീടു സ്വീകരിച്ചത്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് പങ്കിട്ട് മലയാളിയും. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ശ്രീലക്ഷ്മി ആണ് ആ മിടുക്കി. ഈ വര്‍ഷം 86.7 ശതമാനമാണ് വിജയം. പ്ലസ് ടു തലത്തിലെ ഒന്നാം സ്ഥാനത്തിന് പിന്നാലെ പത്താം ക്ലാസ് ഫലത്തിലും തിരുവനന്തപുരം മേഖല തന്നെയാണ് ദേശീയ തലത്തില്‍ ഒന്നാമത്. www.cbse.nic.in, www.cbseresults.nic.in, www.results.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭിക്കും.

ദേശീയ തലത്തില്‍ നാല് പേര്‍ 500ല്‍ 499 മാര്‍ക്ക് നേടി ഒന്നാമത് എത്തി. കൊച്ചി ഭവന്‍സ് വിദ്യാലയയിലെ ശ്രീലക്ഷ്മിക്ക് പുറമെ റിംഷിന്‍ അഗര്‍വാള്‍ (ആര്‍.പി പബ്ലിക് സ്‌കൂള്‍ ബിജ്‌നോര്‍), പ്രാകര്‍ മിട്ടാള്‍ (ഡി.പി.എസ്, ) നന്ദിനി ഗാര്‍ഗ് (സ്‌കോട്ടിഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാംലി) എന്നിവരാണ് ഒന്നാം സ്ഥാനം പങ്കിട്ട മറ്റുള്ളവര്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7