ന്യൂഡല്‍ഹി: കോണ്‍ഗ്സിന്‍രെ നേതൃസ്ഥാനത്ത് മാറ്റങ്ങളുമായി ഹൈക്കമാന്‍ഡ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കുക.
നിലവില്‍ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല. ദിഗ് വിജയ് സിങ് ചുമതലയില്‍ നിന്ന് ഒഴിയുന്നതിലേക്കാണ് ഉമ്മന്‍ചാണ്ടിയുടെ നിയമനം. ബം?ഗാള്‍,ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്ന് സി പി ജോഷിയെയും നീക്കിയിട്ടുണ്ട്. ഗൗരവ് ഗൊഗോയിക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
എ ഐ സി സി പുനഃസംഘടനയുടെ ഭാഗമായി കേരളത്തില്‍നിന്നുള്ള ചില നേതാക്കളെ ദേശീയനേതൃത്വത്തിലേക്ക് എത്തിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉമ്മന്‍ ചാണ്ടിയെ എത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ദയനീയമായ പ്രകടനമായിരുന്നു ആന്ധ്രയില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ചുമതലയാണ് ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടാവുക.
ഉമ്മന്‍ ചാണ്ടിയെ കൂടാതെ രണ്ട് എ ഐ സി സി സെക്രട്ടറിമാരാണ് നിലവില്‍ കേരളത്തില്‍നിന്നുള്ളത്. കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കെ സി വേണുഗോപാലും ഡല്‍ഹിയുടെ ചുമതല വഹിക്കുന്ന പി സി ചാക്കോയും.