തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി നിയമിച്ച ബി.ജെ.പി സംസ്ഥാ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളി മന്ത്രി എം.എം മണി. ഇനി സന്ദര്‍ശക പാസ്സ് എടുക്കാതെ ധൈര്യമായി കുമ്മനടിക്കാമെന്നായിരുന്നു എം.എം മണിയുടെ പോസ്റ്റ്.
”ചില സ്ഥാനങ്ങള്‍ തേടി എത്തിയാല്‍ ….
ജനവിധി തേടി ജയിക്കാതെയും…
സന്ദര്‍ശക ഗാലറി പാസ്സ് എടുക്കാതെയും….
ചില സ്ഥലങ്ങളില്‍
കയറി കുമ്മനടിച്ചു ഇരിക്കാം…
എന്താ ലേ..
ഇരിക്കട്ടെ…’- എന്നായിരുന്നു എം.എം മണി ഫേസ്ബുക്കില്‍ കുറിച്ചത്.
ഗവര്‍ണറാക്കി കുമ്മനത്തെ നിയമിച്ച വാര്‍ത്ത വന്നതിന് പിന്നാലെ ‘ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളെ…’ എന്ന എം.എം മണിയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.