‘കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും’ 56ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ല; ബി.ജെ.പിയെ പരിഹസിച്ച് പ്രകാശ് രാജ്

കര്‍ണാടകയിലെ ബി.ജെ.പിയുടെ തരംതാണ പ്രവര്‍ത്തിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചതിനെയാണ് ട്വിറ്ററിലൂടെ പ്രകാശ് രാജ് പരിഹസിച്ചത്.

‘കര്‍ണാടക കാവിയണിയാന്‍ പോകുന്നില്ല, വര്‍ണശബളമായി തന്നെ തുടരും.’ എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. കളി തുടങ്ങും മുന്നേ അവസാനിച്ചു. ’56’ ന് 55 മണിക്കൂര്‍ പിടിച്ചുനില്‍ക്കാനായില്ലെന്നത് മറന്നേയ്ക്കൂ. തമാശയ്ക്കപ്പുറം കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ തയ്യാറാകുക. ഇനിയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ട്വീറ്റില്‍ പ്രകാശ് രാജ് പറയുന്നു.

പ്രകാശ് രാജ് ‘ജസ്റ്റ് ആസ്‌കിങ്’ എന്ന ക്യാംപെയിന്റെ ഭാഗമായി നേരത്തെയും ബി ജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിയും, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും നെട്ടോട്ടമോടുന്നതിനെയും പ്രകാശ് രാജ് പരിഹസിച്ചിരുന്നു. കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികള്‍ എംഎല്‍എമാരെ ഒന്നടങ്കം വിവിധ റിസോര്‍ട്ടുകളിലേക്ക് മാറ്റിയ നീക്കത്തെ പരിഹസിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.

ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം. കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ ‘റിസോര്‍ട്ട്’ കളിക്കുകയാണെന്നും പ്രകാശ് രാജ് പരിഹസിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7