ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായി

കൊച്ചി:വേഷപ്പകര്‍ച്ചയില്‍ ചലച്ചിത്ര താരം അനുമോള്‍. ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായാണ് അനുമോള്‍ അരങ്ങിലെത്തിയത്. അനുമോള്‍ കഥകളി പഠിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തിലാണ് നടി അരങ്ങില്‍ പകര്‍ന്നാട്ടം കാഴ്ച വെച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ വെച്ചാണ് കഥകളി അരങ്ങേറിയത്. കലാമണ്ഡലം വെങ്കിട്ടരാമന്റെ ശിക്ഷണത്തിലാണ് അനുമോള്‍ കഥകളി അഭ്യസിക്കുന്നത്.

കഥകളിയെ കൂടുതല്‍ ജനകീയമാക്കുവാനും സ്ത്രീകളെ കൂടുതല്‍ കഥകളി വേഷങ്ങളിലേക്ക് എത്തിക്കുവാനുമാണ് തന്റെയും കഥകളി ഗ്രാമത്തിന്റെയും ആഗ്രഹമെന്ന് നടി സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.കഥകളി വേദികളിലെ ആസ്വാദകരില്‍ ഭുരിപക്ഷം സ്ത്രീകളാണെങ്കിലും കഥകളി പഠനത്തിന് സ്ത്രീകള്‍ക്ക് വേദികള്‍ കുറവായ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും നടി ചൂണ്ടിക്കാട്ടി.

കലോത്സവ വേദികള്‍ക്ക് മാത്രമായി പെണ്‍കുട്ടികള്‍ കഥകളി പഠിക്കുന്നതാണ് നിലവിലെ സാഹചര്യമെങ്കിലും കല്ലേ കുളങ്ങര കഥകളി ഗ്രാമം ഈ അവസ്ഥയില്‍ നിന്നും തീര്‍ത്തും വേറിട്ടതാണെന്നും അനുമോള്‍ തുറന്നുകാട്ടുന്നു. സ്‌കൂള്‍ തലം മുതല്‍ ജോലിയില്‍ നിന്ന് വിരമിച്ച സ്ത്രീകള്‍ വരെയായി 45 ഓളം സ്ത്രീകള്‍ ഇവിടെ കഥകളി പഠിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7