വിവാഹക്ഷണക്കത്തൊക്കെ വൈറലായി…..പക്ഷേ പൊറുതി മുട്ടിയ വരന്‍ ഒടുവില്‍ പരാതിയുമായി സൈബര്‍ സെല്ലില്‍ എത്തി

കോഴിക്കോട്: വധുവിന്റെ പേരിലെ പ്രത്യേകതയാല്‍ വൈറലായ വിവാഹക്ഷണക്കത്തിനെ തുടര്‍ന്ന് ഫോണ്‍വിളികളാല്‍ പൊറുതിമുട്ടിയ വരന്‍ പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കുന്നു. കോഴിക്കോട് പാലാഴി പാലായിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലാമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്നാഗിതിയുടെ പേരിന്റെ പേരില്‍ പുലിവാലു പിടിച്ചത്.

വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍ ഹരിദാസന്റെ മകള്‍ ദ്യാനൂര്‍ഹ്നാഗിതിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് വധുവിന്റെ പേരിലുള്ള പ്രത്യേകതയാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കുടുംബ വാട്സാപ്പ് ഗ്രൂപ്പിലിട്ട ക്ഷണക്കത്ത് വധുവിന്റെ പേരിന്റെ പ്രത്യേകതായാല്‍ ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവിന്റെയും ഫോണുകള്‍ക്ക് പിന്നെ വിശ്രമമില്ലാതായി. എല്ലാവര്‍ക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകതയും അതിന്റെ അര്‍ത്ഥമെന്തെന്നുമായിരുന്നു.മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലര്‍ ചീത്തവിളിക്കാനും തുടങ്ങിയതോടയൊണ് സൈബര്‍ സെല്ലിനെ സമീപിക്കാനുള്ള തീരുമാനം.

ഈ പേരിന്റെ പിന്നിലെ അര്‍ത്ഥമെന്തെന്ന് ചോദിച്ചാല്‍ അറിയില്ല എന്ന് വധു മറുപടി പറയുമ്പോള്‍, എതോ സംസ്‌കൃതം വാക്കാണ് എന്നു മാത്രം അറിയാമെന്ന് യുവതിയുടെ അച്ചന്‍ പറയുന്നു. പത്താം ക്ലാസ്വരെ ഈ പേര് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും ശേഷം പേരുമായി പൊരുത്തപ്പെട്ടെന്നും ഈ പേരു കാരണം കേളേജിലോക്കെ താന്‍ താരമായെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം ഭാര്യയുടെ പേര് ഏറെ ഇഷ്ടമാണ് എന്നും വരന്‍ വിപീഷ് പറയുന്നു. പേര് മുഴുവനും വഴങ്ങാത്ത വീട്ടുകാരും നാട്ടുകാരുക്കെ ചുരുക്കി ദ്യാനൂ എന്നാണ് ഈ കുട്ടിയെ വിളിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7