ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് രാജിവച്ചു. അടുത്ത ദിവസം മന്ത്രിസഭാ പുനസംഘടന നടക്കാനിരിക്കെയാണ് ബിജെപി മന്ത്രിയായ നിര്‍മല്‍ സിംഗ് രാജിവച്ചത്. നിയമസഭാ സ്പീക്കര്‍ കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മയും സംസ്ഥാന നേതാവ് രവീന്ദ്ര റയ്‌നയും പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നും കരുതുന്നു.
കഠുവ കൂട്ടമാനഭംഗ കേസിനെ തുടര്‍ന്ന് രണ്ട് മന്ത്രിമാര്‍ രാജിവച്ചതിനു പിന്നാലെയാണ് പിഡിപി സഖ്യ മന്ത്രിസഭയില്‍ ഇളക്കി പ്രതിഷ്ടയ്ക്കു ബിജെപി തയാറായിരിക്കുന്നത്. മാനഭംഗ കേസിലെ പ്രതികളെ പിന്തുണച്ചതിനെ തുടര്‍ന്നാണ് ബിജെപി മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടവന്നത്.