എന്തൊക്കെ പറഞ്ഞാലും ‘തല’ അജിത്തിന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടമല്ല, തുറന്ന് പറഞ്ഞ് വിശാല്‍ ……വീഡിയോ കാണാം

ആരാധകരെ കണക്കിലെടുക്കാതെ അജിത്തില്‍ തനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാല്‍

തല അജിത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്. തലയെക്കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാല്‍ പിന്നെ ആരാധകര്‍ വെറുതെയിരിക്കില്ല. പക്ഷേ ആരാധകരെ കണക്കിലെടുക്കാതെ അജിത്തില്‍ തനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വിശാല്‍. മാഗസിന്‍ വികടന്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് വിശാല്‍ ഇക്കാര്യം പറഞ്ഞത്.

ചില നടന്മാരുടെ ഫോട്ടോ കാട്ടി അവരില്‍ വിശാലിന് ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് പറയാനാണ് ആവശ്യപ്പെട്ടത്. ആദ്യം ദളപതി വിജയ്യുടെ ഫോട്ടോയാണ് കാണിച്ചത്. ”വിജയ്യെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വിജയ്യുടെ ആത്മവിശ്വാസവും വിമര്‍ശനങ്ങളെ അതിജീവിക്കാനുളള കഴിവും അധികം സംസാരിക്കാത്ത പ്രകൃതവും എനിക്ക് ഇഷ്ടമാണ്. വിജയ്യെ എനിക്ക് ഇഷ്ടമാണ്. വിജയ്യില്‍ ഇഷ്ടമില്ലെന്ന് പറയാന്‍ എനിക്ക് ഒന്നുമില്ല” വിശാല്‍ പറഞ്ഞു.

അടുത്തതായി അജിത്തില്‍ ഇഷ്ടമില്ലാത്ത സ്വഭാവത്തെക്കുറിച്ച് പറയാനാണ് വിശാലിനോട് ആവശ്യപ്പെട്ടത്. ”അജിത്തിനെ വിളിച്ചാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. എന്തെങ്കിലും ഒരു ആവശ്യത്തിനായി അജിത്തിനോട് സംസാരിക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹത്തെ കിട്ടില്ല. ഈ സ്വഭാവം എനിക്ക് ഇഷ്ടമല്ല. അജിത്തിന്റെ ഈ സ്വഭാവത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പിആര്‍ഒ സുരേഷ് ചന്ദ്രയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്”, വിശാല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7