ബോളിവുഡ് സൂപ്പര്‍താരം സോനം കപൂറിന്റെ വീട്ടില്‍ കല്യാണമേളം തുടങ്ങി. അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയുമായുള്ള വര്‍ഷങ്ങളായുള്ള പ്രണയമാണ് സാഫല്യമടയുന്നത്. വിവാഹ തീയതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് സോനത്തിനോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.