തലശ്ശേരി: അനാശാസ്യ പ്രവര്‍ത്തിയില്‍ ഒരിക്കല്‍ പെട്ടുപോയതിന് ശേഷം പിന്നീട് അതില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത വിധം കുരുങ്ങിപ്പോയെന്ന് കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ. ആദ്യമായി ബന്ധപ്പെട്ട 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നതായും അനാശാസ്യത്തിലേക്ക് ഇറങ്ങിയ ശേഷം അതില്‍ നിന്നും പിന്മാറാന്‍ കഴിയാതായിപ്പോയെന്നും സൗമ്യ പറഞ്ഞു. കൊലപാതകത്തിലേക്ക് നയിച്ചത് മകളും മാതാപിതാക്കളും ഇത് തിരിച്ചറിഞ്ഞതോടെയാണെന്നും സൗമ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
അനേകരുമായുള്ള ബന്ധത്തിനിടയിലാണ് 16 കാരനുമായി ആദ്യമായി ഒന്നിച്ചത്. ആ ബന്ധം ഇപ്പോള്‍ പിരിയാന്‍ കഴിയാത്ത വിധമായിട്ടുണ്ട്. പത്തു വര്‍ഷമായി ഇപ്പോഴും ബന്ധം തുടരുകയാണ്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ താന്‍ രണ്ടു യുവാക്കള്‍ക്കൊപ്പം അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നതിന് മകള്‍ സാക്ഷിയായി.
ഇക്കാര്യം അവള്‍ അമ്മയോട് പറഞ്ഞു. അമ്മ വഴക്കു പറയുകയും നാട്ടുകാരോട് തന്നെക്കുറിച്ച് മോശം പറയുകയും ചെയ്തു. അതാണ് അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. അമ്മയ്ക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി. ഛര്‍ദ്ദിച്ചപ്പോള്‍ തലശ്ശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വെച്ച് മരിച്ചു. ആരും സംശയിച്ചില്ല. അതുകൊണ്ടാണ് പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചത്. ചൂടുള്ള രസത്തിലാണ് എലിവിഷം കലക്കി നല്‍കിയത്.
മകള്‍ക്ക് ചോറിലായിരുന്നു വിഷം ചേര്‍ത്ത് നല്‍കിയത്. രണ്ടു പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ശേഖരിച്ചത്. ഇതില്‍ ഒന്ന് കാമുകന്‍ ജൈവകുഴിയിലേക്ക് വലിച്ചെറിഞ്ഞു. എലിവിഷമാണ് മകള്‍ ഐശ്വര്യയ്ക്ക് നല്‍കിയത്. ഛര്‍ദ്ദിച്ചപ്പോള്‍ ആദ്യം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ നിന്നും കോഴിക്കോട്ടേയ്ക്കാണ് കൊണ്ടുപോയി. അപ്പോഴേയ്ക്കും കുട്ടി മരിച്ചു.
കാമുകന്മാര്‍ക്കൊപ്പം സുഖിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യം. മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നതായി പ്രചരിപ്പിച്ചതും വെള്ളം കണ്ണൂരിലേക്ക് കൊണ്ടുപോയതും. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പൊട്ടിക്കരഞ്ഞു കൊണ്ടാണ് സൗമ്യ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.